കാസര്‍കോട് നെഹ്‌റു യുവ കേന്ദ്ര യുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ് വികസന കണ്‍വെന്‍ഷനില്‍ ജില്ലാ യൂത്ത് ക്ലബ് പുരസ്‌കാരം കുന്നില്‍ യങ്ങ് ചലഞ്ചേഴ്‌സ് ക്ലബിന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സമ്മാനിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ആര്‍ സിറോഷ് പി ജോണ്‍ അധ്യക്ഷനായി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പ്രസീത കെ, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അഭയ് ശങ്കര്‍, ദേശീയ യൂത്ത് വോളണ്ടിയര്‍ മൈമൂനത്ത് തസ്രീഫ എന്നിവര്‍ സംസാരിച്ചു
