ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി അഡീഷണല്‍ പരിധിയില്‍ വരുന്ന അങ്കണവാടി ജീവനക്കാര്‍ക്കായി വെള്ളമുണ്ട എ.യു.പി സ്കൂളില്‍ പോക്സോ നിയമ ബോധവല്‍ക്കരണം നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ കെ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ സക്കീന കുടുവ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ ജോണ്സണ്, മാനന്തവാടി അഡീഷണല്‍ സി.ഡി.പി.ഒ ഉഷാകുമാരി, ഐ.സി.ഡ.ിഎസ് സൂപ്പര്‍വൈസര്‍മാരായ ജീജ, അപ്സര, സന്ധ്യ എന്നിവര്‍ സംസാരിച്ചു. പോക്സോ നിയമം 2012 എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. സജി മോന്, ജില്ലാശിശുസംരക്ഷണ യൂണിറ്റ് സേവനങ്ങള്‍,പ്രവര്‍ത്തനങ്ങള്‍, കുട്ടികളും അവകാശങ്ങളും എന്നീ വിഷയങ്ങളെ ആസ്പദമാക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ മനിത മൈത്രി എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പോക്സോ നിയമ ബോധവല്‍ക്കരണത്തിനായി നിര്‍മ്മിച്ച അസ്തമയം എന്ന ഹ്രസ്വ ചിത്രവും പ്രദര്‍ശിപ്പിച്ചു.
