തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കില, ജില്ലാ ആസൂത്രണ സമിതി എന്നിവർ സംയുക്തമായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ
എമർജൻസി റെസ്‌പോൺസ് ടീം (ഇആർഡി) അംഗങ്ങൾക്കു നടത്തിയ ഓൺലൈൻ പരിശീലനം സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രഥമശുശ്രൂഷാ ടീം, മുന്നറിയിപ്പ് ടീം, രക്ഷപ്രവർത്തന ഒഴിപ്പിക്കൽ ടീം, ഷെൽട്ടർ മാനേജ്‌മെന്റ് ടീം, എന്നീ വിഷയങ്ങളിൽ സിജോ എം. ജോസ്, പ്രേം ജി പ്രകാശ്, കെ കൃഷ്ണരാജ്, നൗഷബ നാസ് എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 600ലേറെ പേർ പങ്കെടുത്തു.
കില ജില്ലാ ഫെസിലിറ്റേറ്റർ പപ്പൻ കുട്ടമത്ത്, എൽഎസ്ജി ഡിഎം പ്ലാൻ കോ ഓർഡിനേറ്റർ അഹമ്മദ് ഷഫീഖ് എന്നിവർ നേതൃത്വം നൽകി. ഇആർഡി അംഗങ്ങൾക്ക് കന്നഡ ഭാഷയിലുള്ള പരിശീലനപരിപാടി ജൂലൈ രണ്ടിന് നടക്കും.