ജില്ലാ ടിബി കേന്ദ്രത്തില്‍ കോവിഡ് വാക്സിനേഷന് ആരംഭിച്ചു. കുതിരവട്ടം ടി.ബി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ക്ഷയരോഗ കേന്ദ്രം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ നിലവാരത്തിലേക്കുയര്ത്തേണ്ടത് ആവശ്യമാണെന്നും രോഗീസൗഹൃദ ആശുപത്രിയാക്കണമെന്നും മേയര്‍ പറഞ്ഞു.
ക്ഷയരോഗമുള്ളവര്‍ക്കും എച്ച്.ഐ.വി.ബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായാണ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്ഷയരോഗം ഭേദമായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വാക്സിനേഷന്
അവസരമുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചൊവ്വ, വെള്ളി ദിവസങ്ങളില്‍
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വാക്സിനേഷന് നടത്താനുള്ള
സജ്ജീകരണമാണ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. പേര് മുന്‍കൂട്ടി രജിസ്റ്റര്‍
ചെയ്തവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വാക്സിനേഷന് നടത്തും. കുത്തിവെപ്പിന് തയ്യാറെടുക്കുന്നവര്‍ക്ക്
ബോധവല്‍ക്കരണ ക്ലാസ് നല്‍കും.
ചടങ്ങില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ റെനീഷ് ടി., ജില്ലാ ടി.ബി. ആന്റ് എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ പി.പി. പ്രമോദ് കുമാര്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, ഡെപ്യൂട്ടി ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ, ഷാലിമ ടി. എന്നിവര്‍ സംസാരിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ടിബി കേന്ദ്രം, ജില്ലാ എയ്ഡ്സ്
നിയന്ത്രണ യൂണിറ്റ്, കെ.എന്‍.പി.പ്ലസ് വിഹാന് സി.എസ്.സി എന്നിവയുടെ
നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.