സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ 2018-19 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ ട്രൂയിംഗ് അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനിന്മേല് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org യില്‍ പെറ്റീഷന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ തപാല്‍മാര്‍ഗമോ ഇ-മെയില്‍ (kserc@erckerala.org) മുഖേനയോ ജൂലൈ 26ന് മുമ്പ് സമര്‍പ്പിക്കാം. പൊതു തെളിവെടുപ്പ് ജൂലൈ 27 ന് എറണാകുളത്ത് നടത്തും. തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 26ന് മുമ്പ് ഫോണ്‍ നമ്പര്‍ സഹിതം kserc@erckerala.orgല്‍ ഇ-മെയിലായി വിവരം സെക്രട്ടറിയെ അറിയിക്കണം. പൊതു തെളിവെടുപ്പിന്റെ വേദിയും സമയവും പിന്നീടറിയിക്കും.
