ജില്ലയില്‍ ഇന്നലെ (ജൂലൈ 7) 1501 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1876 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1497 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 268 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-37, കരുനാഗപ്പള്ളി-29, പുനലൂര്‍-27, കൊട്ടാരക്കര-15 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-63, ശൂരനാട് സൗത്ത്-56, മയ്യനാട്-49, കല്ലുവാതുക്കല്‍-38, തേവലക്കര-36, ആദിച്ചനല്ലൂര്‍-33, പന്മന-31, കുളക്കട, നെടുമ്പന എന്നിവിടങ്ങളില്‍ 30 വീതവും ചിതറ, തൃക്കരുവ ഭാഗങ്ങളില്‍ 29 വീതവും, പത്തനാപുരം-27, അഞ്ചല്‍-26, കുമ്മിള്‍, ക്ലാപ്പന, വെളിയം പ്രദേശങ്ങളില്‍ 25 വീതവും കുലശേഖരപുരം-24, കൊറ്റങ്കര, മൈലം എന്നിവിടങ്ങളില്‍ 23 വീതവും വെളിനല്ലൂര്‍-22, ശാസ്താംകോട്ട-21, വിളക്കുടി-19, ഇട്ടിവ, ചവറ, ചിറക്കര ഭാഗങ്ങളില്‍ 19 വീതവും ഇടമുളയ്ക്കല്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 17 വീതവും ഇളമ്പള്ളൂര്‍, തെന്മല എന്നിവിടങ്ങളില്‍ 15 വീതവും എഴുകോണ്‍, കരവാളൂര്‍, പുതക്കുളം, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 14 വീതവും ഉമ്മന്നൂര്‍, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ 13 വീതവും നെടുവത്തൂര്‍, പവിത്രേശ്വരം, പേരയം, പോരുവഴി എന്നിവിടങ്ങളില്‍ 12 വീതവും, ഓച്ചിറ, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 11 വീതവും കുന്നത്തൂര്‍, തൊടിയൂര്‍, നീണ്ടകര, പെരിനാട്, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 10 വീതവും അലയമണ്‍, ഏരൂര്‍, കുണ്ടറ, ചടയമംഗലം, പട്ടാഴി, എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും തലവൂര്‍, തഴവ ഭാഗങ്ങളില്‍ ഏഴു വീതവും, ഇളമാട്, കുളത്തൂപ്പുഴ, തെക്കുംഭാഗം, പട്ടാഴി വടക്കേക്കര, പൂയപ്പള്ളി, മേലില പ്രദേശങ്ങളില്‍ ആറു വീതവും പനയം, വെട്ടിക്കവല എന്നിവിടങ്ങളില്‍ അഞ്ചു വീതവും, കടയ്ക്കല്‍-നാല്, കരീപ്ര, നിലമേല്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.