കൊച്ചി: കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ അനെര്‍ട്ട് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അക്ഷയ ഊര്‍ജ്ജ സര്‍വ്വീസ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്ത സംരംഭകര്‍ക്ക് വേണ്ടി കേരളാ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍ പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സംഘടിപ്പിക്കുന്ന ത്രിദിന സംരംഭകത്വ പരിശീലന പരിപാടി ആരംഭിച്ചു. 35 പേരടങ്ങുന്ന ആദ്യ ബാച്ചിന്റെ പരിശീലന പരിപാടി കീഡിന്റെ കളമശ്ശേരി ആസ്ഥാന ഓഫീസില്‍ വീഗാലാന്റ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
കീഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.സലാഹുദീന്‍, അനെര്‍ട്ട് ഡയറക്ടര്‍ ഡോ.ഹരികുമാര്‍, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് പ്രോജക്ട് ഓഫീസര്‍ വിഷ്ണു പ്രസാദ്, തൃശ്ശൂര്‍ ആസ്ഥാനമായുള്ള മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍ പ്രൈസ്ഡ് ഡവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ എം.പളനിവേല്‍, അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. സോളാര്‍ ലാന്റേണ്‍, സോളാര്‍ ഹോം ലൈറ്റിംഗ്, ഓഫ്ഗ്രിഡ് സോളാര്‍ പ്ലാന്റ്, ഓണ്‍ഗ്രിഡ് സോളാര്‍ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, വിറകടുപ്പുകള്‍ എന്നിവ പോലെ ജനങ്ങള്ക്കനുയോജ്യമായ അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും സ്ഥാപിക്കുന്നതിനും സാങ്കേതിക സഹായങ്ങള്‍ക്കും ഉപകരണങ്ങളുടെ സമയബന്ധിത പരിപാലനത്തിനും ഉതകുന്ന സേവനം ലഭ്യമാക്കുകയാണ് അക്ഷയ ഊര്‍ജ സര്‍വ്വീസ് സെന്ററുകള്‍ വഴി നടത്തുന്നതെന്ന് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ക്യാപ്ഷന്‍: കേരളാ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍ പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സംഘടിപ്പിക്കുന്ന ത്രിദിന സംരംഭകത്വ പരിശീലന പരിപാടി വീഗാലാന്റ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.