വ്യവസായവത്ക്കരണത്തെ സുഗമമാക്കുന്നതിനും സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ സാഹചര്യം ഉറപ്പാക്കുന്നതിനുമായി വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി ജില്ലയില്‍ സെപ്തംബര്‍ 14ന് നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിപാടി. പരാതികളോ പ്രശ്നങ്ങളോ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ ministermlp2021@gmail.com എന്ന ഇ-മെയില്‍ വഴിയോ സെപ്തംബര്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പൂര്‍ണമായ മേല്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും വ്യക്തമായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 0483 2737405 എന്ന നമ്പറില്‍ ബന്ധപ്പെടാം.
