ഇടുക്കി: തൊടുപുഴ നഗരസഭ പരിധിയിലെ തെരുവു വിളക്കുകളില്‍ ബഹുപൂരിപക്ഷവും 20 ദിവസത്തിനകം നന്നാക്കി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. നഗരസഭയിലെ 35 വാര്‍ഡുകളില്‍ എണ്‍പതു ശതമാനവും ലൈറ്റുകളുടെയും തകരാറുകള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രവര്‍ത്തികള്‍ അടിയന്തിര പ്രധാന്യത്തോടെ നടന്നു വരികയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു