കൊല്ലം: അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ അഞ്ചിന് നടത്തും. രജിസ്ട്രേഷന് രാവിലെ 9 മണി മുതല്‍. പോളിമര്‍ ടെക്നോളജി ജനറല്‍ -16, ഈഴവ 1, എസ് സി 2, ഇ ഡബ്ലിയു എസ് -1, എല്‍ സി -1 എന്നിങ്ങനെയാണ് ഒഴിവുകള്‍. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ്, പിടിഎ ഫണ്ട് എന്നിവ അഡ്മിഷന് സമയത്ത് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://polyadmission.org/let. ഫോണ്‍ 04734231776.
