എറണാകുളം: അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനായുള്ള ഇ- ശ്രം രെജിസ്ട്രേഷനായി സൗകര്യമൊരുക്കി മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ എല്ലാ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ നിന്നും രജിസ്ട്രേഷന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും. 18 നും 59 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ മോട്ടോർ വാഹന തൊഴിലാളികളും പദ്ധതിയുടെ ഭാഗമാകണമെന്ന് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്ള തൊഴിലാളികൾക്ക് സ്വയം രജിസ്ട്രേഷൻ നടത്താൻ സാധിക്കും. ഇൻകം ടാക്സ് അടയ്ക്കാൻ സാധ്യതയില്ലാത്തതും പി.എഫ് – ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തതുമായ അസംഘടിത വിഭാഗം തൊഴിലാളികൾക്കായാണ് ഇ- ശ്രം രെജിസ്ട്രേഷൻ. വിശദ വിവരങ്ങൾക്കായി എറണാകുളം എസ്.ആർ.എം റോഡിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 9188519867.