കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൊല്ലങ്കോട്, പുതനഗരം ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിലവിലുള്ള ട്യൂട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങൾക്കും യു.പി വിഭാഗത്തിൽ മൂന്ന് ഒഴിവും നിലവിലുണ്ട്. 2021 – 2022 അദ്ധ്യയന വർഷത്തേക്കാണ് നിയമനം. ഹൈസ്കൂൾ വിഭാഗത്തിന് പരമാവധി 4000 രൂപയും, യു.പി വിഭാഗത്തിന് 3000 രൂപയും ഓണറേറിയമായി അനുവദിക്കും. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവർ നവംബർ 17 നകം സർട്ടിഫിക്കറ്റുകൾ സഹിതം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 8547630129
