കൊച്ചിന് ദേവസ്വം ബോര്‍ഡിലെ കഴകം തസ്തികയിലേയ്ക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തൃശൂര്‍ നഗരത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒ.എം.ആര് പരീക്ഷ നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ക്ക് www.kdrb.kerala.gov.in ല്‍ നിന്ന് പ്രൊഫൈല്‍ വഴി അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഉദേ്യാഗാര്‍ത്ഥികള്‍ നിശ്ചിത സമയത്തു ഐ.ഡി കാര്‍ഡിന്റെ അസല്‍ സഹിതം പരീക്ഷാ ഹാളിലെത്തണം. കാര്‍ഡിന്റെ അസല്‍ ഹാജരാക്കാത്തവരേയും 1.30 ശേഷം എത്തുന്നവരെയും പരീക്ഷയ്ക്കു പ്രവേശിപ്പിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭ്യമാണ്.
