പട്ടികവര്‍ഗ, പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കോര്‍പസ് ഫണ്ടുകള്‍ ചെലവഴിക്കുന്നതിന് ജില്ലാതല യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂധനൻ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പങ്കെടുത്തു.
2021- 2022 വർഷത്തിൽ നടപ്പിലാക്കാനുള്ള പദ്ധതികളുടെ കോർപസ് ഫണ്ടുകൾ യോഗത്തിൽ അംഗീകരിച്ചു. പട്ടികജാതിക്കാർക്ക് റബർ റോളറുകൾ നൽകൽ,
പട്ടികവർഗ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും സഹായ കേന്ദ്രങ്ങൾ, സെപ്റ്റിക് ടാങ്ക് നിർമാണ യുണിറ്റ്, ഇരുമ്പ് പണികൾക്കുള്ള ആല എന്നീ പദ്ധതികൾക്ക് യോഗത്തിൽ അംഗീകാരം നൽകി.
ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
പി എം അഹമ്മദ്, കമ്മിറ്റി അംഗം കെ എ വിശ്വംഭരൻ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത തുടങ്ങിയവർ യോഗത്തില്‍
പങ്കെടുത്തു.