ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെ ആദ്യഗഡു വിതരണവും താക്കോല്‍ ദാനവും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. ലൈഫ് പദ്ധതിയിലൂടെ ആളുകള്‍ക്ക് അന്തിയുറങ്ങാന്‍ ഒരിടമൊരുക്കുമ്പോള് വലിയ സാമൂഹ്യ നന്മയുടെ സന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.പുരുഷൻ കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. മാലിന്യ വിമുക്തഗ്രാമം ഒന്നാം വാര്‍ഷികവും ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് യൂണിഫോം വിതരണവും ഇതിനോടനുബന്ധിച്ച് നടത്തി. പ്രതിദിന പ്രതിരോധ പ്രവര്‍ത്തനത്തില്‍ പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ ‘ഒരു ദിനം ഒരു വാര്‍ഡ് ‘ പരിപാടിയിൽ പങ്കെടുത്തവരേയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ബിന്ദു കളരിയുള്ളതില്‍ ലൈഫ് ഭവന പദ്ധതി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമഠത്തില്‍ , ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീജ പുല്ലരിക്കല്‍ , എം .എം വേലായുധൻ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷാജി പാറക്കല്‍ , സി.കെ രാമന്‍കുട്ടി , അനൂപ് കുമാര്‍ , സന്തോഷ് പുതുക്കേമ്പുറം , സി.ഡി.എസ്.ചെയര്‍ പേഴ്സണ്‍ എ.ദേവി , ഗ്രാമപഞ്ചായത്ത് വി.ഇ.ഒ.സബിത, വിവിധ രാഷ്ടീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാലില് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.