സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിപാടി പല്ലന കുമാരനാശാന് സ്മാരക ഓഡിറ്റോറിയത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല എം.എല്‍.എ അധ്യക്ഷത വഹിച്ചു. പല്ലനയിലെ വിവിധ സ്കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അബിന്‍ സി. ഉബൈദ്, വിഷ്ണു ലോന ജേക്കബ് എന്നിവര്‍ ക്ലാസെടുത്തു. പല്ലന കുമാരനാശാൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.എസ്. താഹ, എസ്. വിനോദ് കുമാര്‍, നദീറ ശാക്കിര്‍, അര്‍ച്ചന ദിലീപ്, പ്രൊഫ. കെ. ഖാന്, സജി മാത്യു, എസ്. ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
