2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (രജിസ്ട്രേഷന് കാര്‍ഡില്‍ ഒക്ടോബര്‍ 1999 മുതല്‍ ജൂണ്‍ 2021) വരെയുളള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് യഥാസമയം പുതുക്കാതെ റദ്ദായവര്‍ക്കും റദ്ദായി റീ രജിസ്ട്രേഷന് ചെയ്തവര്‍ക്കും തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലിയില്‍ നിന്നും പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതുകൊണ്ട് സീനിയോറിറ്റി നഷ്ടപ്പെട്ട് റീരജിസ്റ്റര്‍ ചെയ്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും അതത് ഓഫീസുകളില്‍ നേരിട്ടെത്തിയും ഏപ്രില്‍ 30 വരെ രജിസ്ട്രേഷന് പുതുക്കാം. തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് റദ്ദായ കാലയളവില്‍ വേതനത്തിനു അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.