ജനജീവിതത്തിന് ഭീഷണിയാകുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയുന്ന കാട്ടാനകളെ തടയാന്‍ ,കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സൗരോര്‍ജ്ജ തൂക്കു വേലിയുടെ പ്രവര്‍ത്തി ഉദ്ഘാടനം അഡ്വ സി എച്ച് കുഞ്ഞമ്പു എംഎല്‍എ അടൂര്‍ പുലി പറമ്പില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് ആദ്യമായി തദ്ദേശസ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയ കാറഡുക്ക ബ്ലോക്കിനെ എംഎല്‍എ അനുമോദിച്ചു . മൃഗങ്ങളുടെ ശല്യം ഉള്ള മറ്റു ജില്ലകളും ഈ പദ്ധതി മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . 29 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന തൂക്കു വേലിയുടെ ചിലവ് 3.33 കോടി രൂപയാണ്.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വെള്ളക്കാനം മുതല്‍ ചാമകൊച്ചിവരെ എട്ടു മീറ്റര്‍ നീളത്തിലാണ് തൂക്കുകയര്‍ നിര്‍മ്മിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ആദ്യഭാഗത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. തൂക്കുവേലിയോടനുബന്ധിച്ച് വാച്ച്ടവര്‍ , വാച്ചിംഗ് സ്റ്റേഷന്‍, സര്‍ ലൈറ്റിംഗ്, തുടങ്ങിയവയും സജ്ജമാക്കും. ബ്ലോക്ക് പഞ്ചായത്ത് നോടപ്പം ജില്ലാ പഞ്ചായത്ത്, മുളിയാര്‍,കാറഡുക്ക ബേഡകം, കുറ്റിക്കോല്‍ , ദേലംപാടി തുടങ്ങിയ ഹ ഗ്രാമപഞ്ചായത്തുകളും ആന മതില്‍ പദ്ധതിയില്‍ പങ്കാളികളായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇതില്‍ 38,8436950 രൂപയുടെ നാശനഷ്ടമാണ് കാട്ടാനകളുടെ ആക്രമണത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉണ്ടായത്. ഇതിനൊരു ശാശ്വത പരിഹാരമാണ് ആന മതില്‍ പദ്ധതി.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷത വഹിച്ചു. കാസര്‍കോട് വനംവകുപ്പ് ഡി ഫ് ഒ പികെ ധനേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി,
കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജനനി, മറ്റ് ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.