സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകളുടെ നിർമ്മാണോദ്ഘാടനം തിങ്കളാഴ്ച (ഏപ്രിൽ 4 ) മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും. ഓടക്കാലി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 11 നാണ് ഉദ്ഘാടന ചടങ്ങ്.
ആലുവ-മൂന്നാർ റോഡ്, എം.സി റോഡ്, പുല്ലുവഴി-കല്ലിൽ റോഡ്, കുറുപ്പുംപടി-കൂട്ടിക്കൽ റോഡുകളുടെ ബി.എം.ബി.സി നിലവാരത്തിലുള്ള നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനമാണ് നിർവ്വഹിക്കപ്പെടുന്നത്.
ചടങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.കെ ദേവകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ബെന്നി ബഹനാൻ എം.പി വിശിഷ്ടാതിഥിയാകും.പെരുമ്പാവൂർ നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി ഷാജി, മനോജ് തോട്ടപ്പിള്ളി, എൻ.പി അജയകുമാർ, പി.പി അവറാച്ചൻ, ശിൽപ സുധീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, മനോജ് മൂത്തേടൻ, ശാരദ മോഹൻ തുങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ സ്വാഗതവും, അസിസ്റ്റന്റ് എഞ്ചിനീയർ എം.കെ ജസിയ നന്ദിയും അർപ്പിക്കും.