കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ കോഴ്സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. മെയ് 15 നകം അപേക്ഷിക്കണം.
2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ച കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയതാണ് കുറഞ്ഞ യോഗ്യത. അപേക്ഷകർ സ്പോർട്സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് സംസ്ഥാന അസോസിയേഷൻ സെക്രട്ടറിയും സ്കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും (സ്പോർട്സ്) സാക്ഷ്യപ്പെടുത്തണം.
