വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വനിതകളെ ആദരിക്കും
സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം ഏപ്രില്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. കരോക്കെ ചലച്ചിത്രഗാന മത്സരം, നാടന്‍പാട്ട് മത്സരം, വനിതാ പൂരക്കളി പ്രദര്‍ശനം, അവാര്‍ഡ്ദാന ചടങ്ങ്, മോഹിനിയാട്ടം, വയലിന്‍ ഫ്യൂഷന്‍, , നാടന്‍ പാട്ട്, കപ്പിള്‍സ് ഡിബേറ്റ് 2022, സംഗീതരാവ് തുടങ്ങിയ പരിപാടികള്‍ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ജില്ലയിലെ വനിതകള്‍ക്ക് സമം സാംസ്‌കാരികോത്സവത്തില്‍ പുരസ്‌കാരം നല്‍കും.
വനിതാപുരസ്‌കാരത്തിന് അര്‍ഹരായവര്‍
സാമൂഹിക പ്രവര്‍ത്തക വിപി ജാനകി, കായികതാരം ഷെര്‍മി ഉലഹന്നാന്‍, വനിതാസംരംഭക അരുണാക്ഷി, മാധ്യമ പ്രവര്‍ത്തക കെ പി ജൂലി, ചലച്ചിത്ര പ്രതിഭ മഹിമാ നമ്പ്യാര്‍, നാടകപ്രതിഭ ലക്ഷ്മി പുത്തിലോട്ട്, മികച്ച എഴുത്തുകാരി സുധ എസ് നന്ദന്‍, മികച്ച കലാകാരി ചിത്രകാരി – ടി വി സതി, നൃത്തം ജിഷ നീലേശ്വരം,
ഗോത്രകല -ഉമ്പിച്ചിയമ്മ, യുവസാഹസിക പ്രതിഭ – പി എന്‍ സൗമ്യ, സൈനിക ഓഫീസര്‍ കമാന്‍ഡര്‍ പ്രസന്ന എടയില്യം (റിട്ട), അക്കാദമിക രംഗം – ഡോ ഷീന ഷുക്കൂര്‍, മികച്ച കര്‍ഷക ശ്രീവിദ്യ എം, ഗവേഷണ പ്രതിഭ ഡോ കെ പി വിജയ ലക്ഷമി, ആരോഗ്യ പ്രവര്‍ത്തക ഡോ ഡാല്‍മിറ്റ നിയ ജെയിംസ്, ടി ഭവാനി.