ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കോത്തല ഗവ. ആയൂര്‍വ്വേദ ആശുപത്രി കെട്ടിടം ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 2.13 കോടി രൂപ വിനിയോഗിച്ചാണ് ഇരുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മുപ്പത് കിടക്കകളും പേ വാര്‍ഡില്‍ അഞ്ച് മുറികളും ക്രമീകരിച്ചിട്ടുള്ള ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരുടെയും 16 ജീവനക്കാരുടെയും സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആയുഷ് സെക്രട്ടറി കേശവേന്ദ്രകുമാര്‍, ഡയറക്ടര്‍ ഡോ.അനിത ജേക്കബ്ബ്, ഡി.എം.ഒ ഡോ. രതി ബി. ഉണ്ണിത്താന്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ സംസാരിച്ചു. കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞു പുതുശ്ശേരി സ്വാഗതവും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
