മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ദിനത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് ജില്ലയില്‍ വാഹന പ്രചരണ ജാഥ, ഫ്‌ലാഷ്‌മോബ്, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. വാഹന പ്രചരണ ജാഥയുടെ ഫ്‌ലാഗ് ഓഫ് കളക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ വയോജന കമ്മിറ്റി അംഗം സി.കെ ഉണ്ണികൃഷ്ണന്‍ ബോധവത്കരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ സമൂഹ്യ നീതി ഓഫീസര്‍ കെ അശോകന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുള്‍പ്പടെ 9 സ്ഥലങ്ങളില്‍ വാഹന വിളംബര ജാഥയും ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു. നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.
