കര്‍ക്കിടക വാവുബലിദിവസം സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്ന് പൊന്‍കുഴിയിലേക്ക് പ്രത്യേകം ബസ്സുകള്‍ സര്‍വ്വീസ് നടത്തും. വാവുബലിയോടനുബന്ധിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ബത്തേരി സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറിന്റെ അദ്ധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വനമേഖലയില്‍ വനംവകുപ്പ് പ്രത്യേക പട്രോളിംഗ് നടത്തും. മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. തഹസില്‍ദാര്‍, അമ്പലകമ്മിറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
