സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി – പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനുള്ള അപേക്ഷാഫോമും വിശദ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in ൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷാ ഫീസ് എന്ന ഓഗസ്റ്റ് 20നു വൈകിട്ട് നാലിനു മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9447427476, 9400006462.