കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും മില്‍മയും സഹകരിച്ചു നടത്തുന്ന ഖാദി വസ്ത്ര വിപണന പദ്ധതിയുടെ പര്‍ചെയ്‌സ് ഉത്തരവ് കൈമാറ്റം ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ നിര്‍വഹിച്ചു.

മലബാര്‍ മില്‍മക്ക് ആവശ്യമായ ഖാദി വസ്ത്രങ്ങള്‍ വാങ്ങിക്കുന്നതിനുള്ള 53 ലക്ഷം രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണിയില്‍ നിന്നും പി.ജയരാജന്‍ ഏറ്റുവാങ്ങി.

മില്‍മ കോഴിക്കോട് ഡയറിയുടെ ചാത്തമംഗലം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി. മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ ഡോ.പി. മുരളി, പഞ്ചായത്ത് മെമ്പര്‍ എ. പ്രീത, ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍, പ്രോജക്ട് ഓഫിസര്‍ കെ.ഷിബി തുടങ്ങിയവര്‍ പങ്കെടുത്തു.