കണ്ണൂർ ഗവ. ടി ടി ഐ (മെൻ) ഗ്രൗണ്ട് നിർമാണോദ്ഘാടനം ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ വിനിയോഗിച്ചാണ് മൈതാനം നവീകരിക്കുന്നത്. സെവൻസ് സിന്തറ്റിക് ഫുട്ബോൾ ടർഫ്, സിന്തറ്റിക് ലോംഗ്ജംപ് റൺവേ ആൻറ് പിറ്റ്, ഫെൻസിംഗ്, ഡ്രെയിൻ, ടോയ്ലറ്റ് സൗകര്യങ്ങളാണ് ഗ്രൗണ്ടിൽ ഒരുക്കുക.
രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ ബി ടി വി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ അഡ്വ. പി കെ അൻവർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ, കായിക യുവജനകാര്യം കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഒ പി ജാസ്മി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ എ പ്രദീപ് കുമാർ, ടി ടി ഐ പ്രിൻസിപ്പൽ മുഹമ്മദ് റഷീദ്, സ്റ്റാഫ് സെക്രട്ടറി കെ രഞ്ജിത്ത് മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.