കെ.എസ്.എഫ്.ഇ കോഴിക്കോട് അർബൻ മേഖലയുടെ കീഴിൽ ആരംഭിക്കുന്ന രണ്ടാമത്തെ മൈക്രോ ശാഖ വെള്ളിമാടുകുന്ന് മൂഴിക്കലിൽ ധനകാര്യ വകുപ്പു മന്ത്രി അഡ്വ. കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രത്യേകിച്ച് സാധാരണക്കാർക്ക് കുറഞ്ഞ പലിശനിരക്കിൽ സ്വർണ്ണപ്പണയ വായ്പ ഉൾപ്പെടെ വിവിധ തരം വായ്പകളുടെയും ചിട്ടികളുടെയും സേവനം ഈ ശാഖയിലൂടെ ലഭ്യമാക്കും. കെ.എസ്.എഫ്.ഇ 52 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് മൈക്രോ ശാഖകൾ ആരംഭിക്കുന്നത്.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായി. മുഴിക്കൽ ഡിവിഷൻ കൗൺസിലർ ഹമീദ് എം.പി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ സ്വാഗതവും മാനേജിങ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ
നന്ദിയും പറഞ്ഞു.