സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകളില്‍ പരിശീലനം നല്കുന്ന ”സ്കഫോള്‍ഡ്” പദ്ധതി ജില്ലയില്‍ തുടങ്ങുന്നു. സമഗ്ര ശിക്ഷ കേരളം സംസ്ഥാന തൊഴില്‍ വകുപ്പ്, എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ”സ്റ്റാര്‍സ്” പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാലയങ്ങളില്‍ സ്കഫോള്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയിലൂടെ ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി കോഴ്സിന് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തമാക്കുന്നതിനോടൊപ്പം നൈപുണ്യവികസനത്തിനും ഔദ്യോഗിക ശാക്തീകരണത്തിനും തൊഴില്‍ മികവിനും ഈ പദ്ധതി ഊന്നല്‍ നല്കുന്നു. ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയഞ്ചോളം കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
സ്കഫോള്‍ഡ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിയ സ്കോര്‍ ഷീറ്റുകള്‍ ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങള്‍ക്ക് നല്കി കുട്ടികളുടെ വിവര ശേഖരണം നടത്തും. ഒക്ടോബര്‍ 12 നകം വിവരശേഖരണം പൂര്‍ത്തിയാക്കി അന്തിമ ലിസ്റ്റ് ഒക്ടോബര്‍ 15 ന് സംസ്ഥാനത്തേക്ക് അയക്കാനും പദ്ധതി ഉടന്‍ തന്നെ ജില്ലയില്‍ നടപ്പിലാക്കാനും വിവിധ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം തീരുമാനിച്ചു.
യോഗത്തില്‍ എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.ആര്. രാജേഷ്, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. ടി. മനോജ്കുമാര്‍, വി.എച്ച്.എസ്.ഇ കോര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, എസ്.എസ്.കെ ട്രെയിനര്‍ പി. ഉമേഷ് ഡി.ഡി.ഇ ഓഫീസ് ജൂനിയര്‍ സുപ്രണ്ട് ടി. അജു തുടങ്ങിയവര്‍ സംസാരിച്ചു
