വെള്ളമുണ്ടയിലെ മാനസിക വെല്ലുവിളി നേരിടുന്ന നിര്‍ധനരായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സൗജന്യമായി പാദരക്ഷ നല്‍കുന്ന ”പാദ സ്പര്‍ശം” പദ്ധതിക്ക് തുടക്കമായി. വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയില്‍ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പദ്ധതി വിശദീകരിച്ചു. മാധ്യമ പുരസ്‌കാര ജേതാവ് റഫീഖ് വെള്ളമുണ്ടയെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി, ബ്ലോക്ക് മെമ്പര്‍മാരായ പി.കെ. അമീന്‍, വി. ബാലന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മേരി സ്മിത, പി. തോമസ്, സി.വി. രമേശന്‍, പി. രാധ, ലൈബ്രറി പ്രസിഡന്റ് എം. മോഹനകൃഷ്ണന്‍, സെക്രട്ടറി എം. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.