ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള ത്രിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നതിനായി സര്‍ക്കാര്‍/എയിഡഡ്/ അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍, മഹല്ല് ജമാഅത്തുകള്‍, ചര്‍ച്ച് കമ്മിറ്റികള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ നവംബര്‍ 25 ന് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ ഫോം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2724610, 9446643499, 9447881853.

 

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ഗവണ്‍മെന്റ് കോളേജ് തലശ്ശേരി, ചൊക്ലി നടപ്പിലാക്കുന്ന സൗജന്യ യു.ജി.സി നെറ്റ് (കമ്പ്യൂട്ടര്‍ സയന്‍സ്) പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ 21.വിവരങ്ങള്‍ക്ക്: 04902966800,9497697639

 

വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/ കോളേജുകള്‍/ മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ (പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം) എന്നിവിടങ്ങളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയായ വിജയാമൃതം സ്‌കീമിലെക്ക് അപേക്ഷ ക്ഷണിച്ചു. suneethi.sjd.kerala.gov.in എന്ന സുനീതിപോര്‍ട്ടല്‍ മുഖാന്തരം അപേക്ഷകള്‍ നവംബര്‍ 22 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

മത്സരപരീക്ഷാ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

50 പട്ടികജാതി വിഭാഗ യുവതീ യുവാക്കൾക്ക് പി.എസ്. സി യു. പി. എസ്. സി പരീക്ഷാ പരിശീലനം നൽകുന്നതിന് കോർപ്പറേഷൻ പരിധിയിലെ അംഗീകൃത മത്സര പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ലൈസൻസിന്റെ പകർപ്പ്, മൂന്നുവർഷങ്ങളിലെ റിസൾട്ട് എന്നിവ സഹിതം നവംബർ 25 നകം കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷ ഫോറം ഓഫീസിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8547630149.