കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും ആസൂത്രണബോർഡ് ഉപാധ്യക്ഷനും, പ്രമുഖ ഭരണ തന്ത്രജ്ഞനുമായിരുന്ന വി. രാമചന്ദ്രന്റെ നാലാമത് വാർഷിക അനുസ്മരണം ഡിസംബർ 5 ന് വൈകിട്ട് അഞ്ചിന് നടക്കും. ”ഭരണ നിർവഹണ രംഗത്തെ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ടി.കെ.എ നായർ അനുസ്മരണ പ്രഭാഷണം നടത്തും. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (സി.എം.ഡി) നേതൃത്വത്തിലാണ് പരിപാടി. സി.എം.ഡി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ എസ്.എം. വിജയാനന്ദ് അധ്യക്ഷത വഹിക്കും. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വി. രാമചന്ദ്രൻ തുടർച്ചയായി മൂന്നു പതിറ്റാണ്ടുകാലം സി.എം.ഡിയുടെ ചെയർമാനായിരുന്നു. പരിപാടിയിൽ വി. രാമചന്ദ്രന്റെ ഭാര്യയും മുൻ ചീഫ് സെക്രട്ടറിയുമായ പത്മാ രാമചന്ദ്രൻ പങ്കെടുക്കും.