നിര്‍മ്മാണോദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു
പൊതു വിദ്യാലയങ്ങളുടെ നാനോന്‍മുഖമായ പുരോഗതിക്കായി, വിവിധങ്ങളായ പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചാലപ്പുറം ഗവ ഗണപത് മോഡല്‍ ഗേള്‍സ് എച്ച് എസ് എസില്‍ യുപി ബ്ലോക്കിന്റെ കെട്ടിട നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസിത രാജ്യങ്ങളിലെ കലാലയങ്ങളോട് കിടപിടിക്കാന്‍ സാധിക്കും വിധം എല്ലാ പൊതു വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ പുരോഗതി പ്രാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സമഗ്രമായ വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.രേഖ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉമൈബ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി ഉഷാദേവി ടീച്ചര്‍, പിടിഎ പ്രസിഡന്റ് എം സുരേഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ രജിത്, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ സാലു, എസ് എസ് ജി ചെയര്‍മാന്‍ മനോജ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ കെ മധു സ്വാഗതവും ഹെഡ്മിസ്ട്രസ് ടി എന്‍ സുജയ നന്ദിയും പറഞ്ഞു.