എനർജി മാനേജ്‌മെന്റ് സെന്ററും കേരള ലൈബ്രറി അസോസിയേഷനും ചേർന്ന് ലൈബ്രേറിയന്മാർയി ഗ്രോ ഗ്രീന് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ലൈബ്രേറിയന്മാർക്കുള്ള പങ്ക് എന്ന വിഷയത്തിൽ ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു. എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.

കേരള ലൈബ്രറി അസോസിയേഷൻ  പ്രസിഡന്റ് ഡോ. കെ.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇ.എം.സി ജോയിന്റ് ഡയറക്ടർ എ.എൻ. ദിനേഷ് കുമാർ,  കേരള യൂണവേഴ്‌സിറ്റി ഐ. ടി. ഡിവിഷൻ മേധാവി ഡോ. പി. കെ. സുരേഷ് കുമാർ, ഇ. എം. സി ലൈബ്രറി ആന്റ് ഇൻഫർമേഷൻ ഓഫീസർ സന്ധു. എസ്. കുമാർ, ലൈബ്രറിയന്മാർ, ലൈബ്രറി സയൻസ് വിദ്യാർഥികൾ, റിസർച്ച് സ്‌ക്കോളർമാർ എന്നിവർ പങ്കെടുത്തു. ഗ്രീൻ ബിൽഡിംഗ്, ഗ്രീൻ ലൈബ്രറികൾ ഗ്രീൻ ഐ. ടി.  എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.