കല്‍പ്പറ്റ നഗരസഭയിലെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: മെഡിക്കല്‍ ഓഫീസര്‍ – എം ബി ബി എസും ടി.സി.എം.സി രജിസ്ട്രേഷനും. സ്റ്റാഫ് സഴ്സ്- ജി.എന്‍.എം/ ബി. എസ്.സി നേഴ്സിംഗ്, കെ.എന്‍.സി രജിസ്ട്രേഷന്. ഫാര്‍മസിസ്റ്റ് – ഡി.ഫാം/ ബി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ – ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. ക്ലീനിങ് സ്റ്റാഫ് – പത്താം ക്ലാസ്. എല്ലാ തസ്തികകളിലും മൂന്ന് ഒഴിവുകള്‍ വീതമാണുളളത്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതമുളള അപേക്ഷ ഡിസംബര്‍ 12 വൈകിട്ട് 5 നകം നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202349, 203744.
