ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായൊരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. കൂട്ടായ്മയുടെ ഉത്സവങ്ങളും ആഘോഷങ്ങളും ഇന്നത്തെ കാലത്ത് അനിവാര്യമാണെന്നും ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് ലോകത്തിലെ സാംസ്കാരിക ഭൂപടത്തിൽ ഇടം പിടിക്കുമെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂർ ഹാർബർ എൻജിനീയർ ഓഫീസിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി ഓഫീസിനോട് ചേർന്നാണ് മീഡിയ സെന്റർ ഒരുക്കിയിരിക്കുന്നത്. ഇന്ന് (ഡിസംബർ 24 )മുതൽ 28 വരെയാണ് വാട്ടർ ഫെസ്റ്റ്.
ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി വിശിഷ്ടാതിഥിയായി. മീഡിയ സബ് കമ്മിറ്റി ചെയർമാൻ കെ ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ രജനി തോട്ടുങ്ങൽ, കെ രാജീവ്, കൊല്ലരത്ത് സുരേശൻ, വാടിയിൽ നവാസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡി ടി പി സി സെക്രട്ടറി പി നിഖിൽ ദാസ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ ദീപ തുടങ്ങിയവർ പങ്കെടുത്തു. മീഡിയ കമ്മിറ്റി കൺവീനർ മനാഫ് താഴത്ത് സ്വാഗതവും മീഡിയ സബ് കമ്മിറ്റി വൈസ് ചെയർമാൻ സനോജ് കുമാർ നന്ദിയും പറഞ്ഞു.