സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിജയികളായ ശാസ്ത്ര പ്രതിഭകൾക്ക് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിൽ സ്വീകരണവും, അനുമോദനവും നൽകി.
തൃശൂർ ഹോളി ഫാമിലി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ശാസ്ത്ര പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി. വി. മദനമോഹനൻ അധ്യക്ഷനായിരുന്നു. അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ എം. കെ. ഷൈൻമോൻ, കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിസ്റ്റ് ഡോ. ടി. വി. സജീവ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ശ്രീജ, സാമൂഹ്യ ശാസ്ത്ര കൗൺസിൽ ജില്ലാ സെക്രട്ടറി കെ. പി. സജയൻ, ഗണിതശാസ്ത്ര കൗൺസിൽ ജില്ലാ സെക്രട്ടറി കെ. ജെ. ജോബി, ശാസ്ത്ര കൗൺസിൽ ജില്ലാ സെക്രട്ടറി കെ. സി. ശ്രീവത്സൻ, പ്രവൃത്തി പരിചയ കൗൺസിൽ ജില്ലാ സെക്രട്ടറി പി. എ. ഫസീലത്ത്, ലാൽ ബാബു, സിസ്റ്റർ പവന റോസ് എന്നിവർ പങ്കെടുത്തു.