സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ജനുവരി 17 ന് (ചൊവ്വ) ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 9.30 നടക്കുന്ന ചടങ്ങിൽ പി.ഉബൈദുള്ള എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിക്കും.

മത്സരത്തിൽ രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ എം.കെ ഷാമിൽ അബ്ദുള്ള സംവിധാന ചെയ്ത ഇരയ്ക്കാണ് ഒന്നാം സ്ഥാനം. ചളവറ സ്വദേശി കെ.പി അസീം മുഹമ്മദിന്റെ സെറോക്സിൻ രണ്ടാം സ്ഥാനവും തൃശൂർ കരുവന്നൂർ സ്വദേശി എ.എസ് രജിത്ത് സംവിധാനം ചെയ്ത വീഡിയോ മൂന്നാം സ്ഥാനവും നേടി.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ പ്രസാദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം.പി അബ്ദുറഹ്‌മാൻ ഹനീഫ് എന്നിവർ ചടങ്ങിൽ  പങ്കെടുക്കും. തുടർന്ന് നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ ഓർഡിനേറ്റർ ബി. ഹരികുമാർ നേതൃത്വം നൽകും.