മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ ചെറുവയല്‍ കോളനിയില്‍ 7 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ. ഷറഫുന്നീസ അധ്യക്ഷത വഹിച്ചു. കേരളബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാമചന്ദ്രന്, മാനന്തവാടി സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എ. ജോണി, നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനു കുഴിവേലി, സി.കെ മണി, ടി ഫാസല്‍, ചെറുവയല്‍ വെള്ളി, മരുന്നന്‍ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.
