കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് വാക്കർ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിനെ വയോജന സൗഹൃദമാക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് വാക്കർ വിതരണം ചെയ്യുന്നത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി, ഭരണസമിതി അംഗങ്ങളായ സുരേഷ് ബാബു, ജെറീന റോയ്, സീന ബിജു, ബോബി ഷിബു, എൽസമ്മ ജോർജ് അസിസ്റ്റന്റ് സെക്രെട്ടറി അജിത് പി.എസ് എന്നിവർ പങ്കെടുത്തു. സാമൂഹ്യ നീതി വകുപ്പ് ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി സ്വാഗതവും വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജോസ് തോമസ് മാവറ നന്ദിയും പറഞ്ഞു.