ജില്ലാ ശുചിത്വമിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയ്യാറുള്ള കാറുടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം ടാക്സി രജിസ്ട്രേഷന് ഉള്ളതായിരിക്കണം. ജി.പി.എസ് സംവിധാനം നിര്‍ബന്ധം. 2017 അല്ലെങ്കില്‍ അതിന് ശേഷമുള്ള മോഡല്‍ ആയിരിക്കണം. പ്രതിമാസം ഓടാവുന്ന പരമാവധി ദൂരം 2000 കി.മീറ്റര്‍. വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന്‍ എന്ന മേലെഴുത്തോടെ ഏപ്രില്‍ ഒന്നിന് വൈകിട്ട് മൂന്നിനകം ക്വട്ടേഷനുകള്‍ ജില്ലാ ശുചിത്വമിഷന് ഓഫീസില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0491-2505710.
