വയോജനങ്ങള്‍ക്കുളള കട്ടില്‍  പദ്ധതിയുടെ ഉദ്ഘാടനം  പഞ്ചായത്ത് കമ്മ്യൂണിറ്റി  ഹാളില്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് സജി കുളത്തുങ്കല്‍ നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ നടന്ന പൈലറ്റ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുത്തത്.പഞ്ചായത്തിലെ നിര്‍ധനരായ കുടുംബത്തിലെ   വയോജനങ്ങളാണ് ഇതിന്റെ ഉപഭോക്താക്കള്‍.ഓരോ വാര്‍ഡിലും 12 കട്ടില്‍ വീതമാണ് നല്‍കുന്നത്.

പാമ്പിനി, പന്നിയാര്‍, മണക്കയം,ചിറ്റാര്‍ വാര്‍ഡുകളിലായി ആദ്യ ഘട്ട  വിതരണം ആരംഭിച്ചു.വരും ദിവസങ്ങളില്‍ മറ്റ് വാര്‍ഡുകളില്‍ കട്ടില്‍ വിതരണം ഉണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ ദാസ്,  വൈസ് പ്രസിഡന്റ് രവികല എബി , വാര്‍ഡ് അംഗം എം.വി.ജയശ്രീ , ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ ഷിബി മോള്‍ എന്നിവര്‍ പങ്കെടുത്തു.