ഏകദിന വർക്ക്ഷോപ്പ്
പ്ലസ്ടു പാസ്സായ ഐ.ടി മേഖലയിൽ തൊഴിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ എച്ച് സി എൽ ടെക്നോളജീസ് നടത്തുന്ന തൊഴിലധിഷ്ഠിത പരിപാടിയായ ടെക്.ബീ പ്രോഗ്രാമിനെക്കുറിച്ച് അവബോധം നൽകുന്നതിനായുള്ള ഏകദിന വർക്ക്ഷോപ്പ് ഏപ്രിൽ 11ന് രാവിലെ 10 മണിയ്ക്ക് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി (ഗേൾസ്) സ്കൂളിൽ നടക്കും. പ്ലസ്ടുവിന് മാത്തമാറ്റിക്സ് വിഷയമായി പഠിച്ച വിദ്യാർത്ഥികൾക്ക് വർക്ക്ഷോപ്പിൽ പങ്കെടുക്കാവുന്നതാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495-2377786
ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ തയ്യാറുള്ള കാർ ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ടാക്സി രജിസ്ട്രേഷൻ ഉള്ളതും ജി.പി.എസ് ഘടിപ്പിച്ചതുമായിരിക്കണം കാർ. ഏഴ് സീറ്റുള്ള സ്വിഫ്റ്റ് ഡിസയർ, ടൊയോട്ട, എറ്റിയോസ്, മഹീന്ദ്ര വെരീറ്റോ എന്നിവ അഭികാമ്യം. ആറുമാസത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. ‘വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ’ എന്ന മേലെഴുത്തോടുകൂടി ഏപ്രിൽ 12ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ കോർഡിനേറ്ററുടെ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ ജില്ലാ ശുചിത്വമിഷൻ ഓഫീസുമായോ 0495-2370677 എന്ന നമ്പറിലോ ബന്ധപ്പെടുക.