പനമരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ (നീര്‍വാരം) കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടല്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യ നിര്‍വ്വഹിച്ചു. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അഗതി ആശ്രയ ഗുണഭോക്താവായ കാര്‍ത്ത്യായനി എടച്ചേരിക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി ജെനിഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കല്യാണി ബാബു, സി.ഡി. എസ് വൈസ് ചെയര്‍പേഴ്സണ്‍ ജാനകി ബാബു, സി.ഡി. എസ് എക്സിക്യൂട്ടീവ് അംഗം ഹസീന കരീം, സിമി ജോണ്സണ്, അക്കൗണ്ടന്റ് കെ ഷൈബി, എ.ഡി.എസ് അംഗം വി.ആര്യ തുടങ്ങിയവര്‍ പങ്കെടുത്തു.
