ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള മൃഗപരിപാലകൻ തസ്തികയിൽ 08 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് നാലിന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 -41.  ഭിന്നശേഷിക്കാർ അർഹരല്ല. വിദ്യാഭ്യാസ യോഗ്യത സാക്ഷരത, ഡോഗ് ക്യാച്ചിംഗിൽ പരിശീലന സർട്ടിഫിക്കറ്റ്/ നായയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട എല്‍.എസ്.ജി.ഡി വകുപ്പില്‍ നിന്നുളള സർട്ടിഫിക്കറ്റ്, നല്ല ശരീരഘടന.