കായിക ക്ഷമത വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്കി വിളയൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലുള്ള പത്ത് സ്കൂളുകളിലെ മൂന്ന്, നാല് ക്ലാസുകളിലെ 40-ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. ഒരോ സ്കൂളില്‍ നിന്നും അഞ്ച് പേരെയാണ് തെരഞ്ഞെടുത്തത്. വിളയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് സുധീഷിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.
പേരടിയൂര്‍ മലബാര്‍ സ്പോര്‍ട്സ് പാര്‍ക്ക് ടര്‍ഫില്‍ നടന്ന പരിശീലനം വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. നൗഫല്‍ അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെബിന അസ്ബി, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം മുജീബ് കരുവാംകുഴി, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.