കാട്ടു തേനിന്റെ സ്വാദും മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ സൗന്ദര്യവും നിറഞ്ഞു നിൽക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഡി.പി നിലമ്പൂരിന്റെ സ്റ്റാൾ. നിലമ്പൂർ മാഞ്ചീരി വനത്തിലെ പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കർ വിഭാഗത്തിലെ ബാലൻ നിർമിച്ച മുളകൊണ്ടുള്ള കരകൗശല വസ്തുക്കളും നിലമ്പൂർ കാടുകളിൽ നിന്നും ശേഖരിച്ച കാട്ടുതേനുമാണ് മകനായ വിഷ്ണു വർദ്ധൻ സുഹൃത്ത് നിഷാന്ത് എന്നിവർ വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.
50 രൂപ മുതൽ 350 രൂപ വരെയുള്ള വ്യത്യസ്ഥ വലിപ്പത്തിലും രൂപത്തിലുമുള്ള മുളകൊണ്ടുള്ള പെട്ടികൾ, ഫ്‌ലവർ പോട്ടുകൾ, വാൾ ഹാങിംഗുകൾ തുടങ്ങിയവയും 200 മുതൽ 800 രൂപ വരെയുള്ള ഒറിജിനൽ നിലമ്പൂർ കാട്ട് തേനും ഏറെ ജനശ്രദ്ധയാകർഷിക്കുന്നുണ്ട്.