മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍, ഷൊര്‍ണൂര്‍ നഗരസഭകളില്‍ പ്രദര്‍ശനം നടന്നു.

ജൂണ്‍ അഞ്ചിന് നഗരസഭയെ മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികള്‍ ഭവന സന്ദര്‍ശനം നടത്തുകയും ഉറവിട മാലിന്യസംസ്‌കരണ ഉപാധികള്‍ ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന കണ്ണന്‍കുട്ടി അധ്യക്ഷയായി.

നഗരസഭ വൈസ് ചെയര്‍മാന്‍ എം. ശിവകുമാര്‍ നഗരസഭയെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ജൂനിയര്‍ ഹെല്‍ത്ത് പബ്ലിക് ഇന്‍സ്പെക്ടര്‍ രാജഗോപാല്‍, എം. ശിവകുമാര്‍, കെ. ഷീജ, എം. റാഫി, സി. മുഹമ്മദ് സലിം, കെ. സുമതി, ആര്‍. കിഷോര്‍ കുമാര്‍, എം. സതീഷ് കുമാര്‍, സുനില്‍ റയ്മണ്ട്, മറ്റു കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഷൊര്‍ണൂരില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ എം.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പി. സിന്ധു അധ്യക്ഷയായി. കെ. കൃഷ്ണകുമാര്‍, എസ്.ജി മുകുന്ദന്‍, ഫാത്തിമ്മത് ഫര്‍സാന, ജിഷ, കെ.എം ലക്ഷ്മണന്‍, ശ്രീജ, പി.എസ് രാജേഷ്, ടി.ജി അബിജിത്, മറ്റു കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ജൈവ മാലിന്യം വീടുകളില്‍ തന്നെ സംസ്‌കരിക്കാന്‍ സഹായിക്കുന്ന ബയോ കമ്പോസ്റ്റ്, ബയോഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ്, ബോക്കാഷി ബക്കറ്റ്, സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ തുടങ്ങി മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ സഹായിക്കുന്ന മാതൃകകളാണ് പ്രദര്‍ശനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ (ഐ.ആര്‍.ടി.സി), കേരള ആഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പറേഷന്‍ ലിമിറ്റഡ്, റെയ്ഡ്‌കോ കേരള ലിമിറ്റഡ്, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.