പുറമേരി ഗ്രാമപഞ്ചായത്തിൽ അങ്കണവാടി പ്രവേശനോത്സവവും ബേബി സൈക്കിൾ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി ഉദ്‌ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 31 അങ്കണവാടികളിലും ബേബി സൈക്കിളുകൾ വിതരണം ചെയ്തു.

അഞ്ചാം വാർഡ് കാക്കോറ അങ്കണവാടിയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ സി എം വിജയൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. ബീന കെ, ഐ സി ഡി എസ് സൂപ്പർവൈസർ പ്രനിഷ എന്നിവർ സംസാരിച്ചു.