ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടത്തറ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകളിലെ മത്സ്യ കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ മേള സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉള്‍നാടന്‍ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുക, മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം കുറഞ്ഞ പലിശ നിരക്കില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ലഭ്യമാക്കി കൊടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോണ്‍ മേള നടത്തിയത്. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ, ഫിഷറീസ് കോഡിനേറ്റര്‍ അനു വി. മത്തായി, വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു ബാബു, സാജിത നൗഷാദ്, യു.എസ് സജി, രജിത ഷാജി, ഫിഷറീസ് പ്രൊമോട്ടര്‍മാരായ മുഹമ്മദ് നൗഫല്‍, ഫൗസിയ തുടങ്ങിയവര്‍ സംസാരിച്ചു.
